പൊടിപിടിച്ച് ദ്രവിച്ചു തുടങ്ങിയ ഡയറികള്‍ക്കിടയില്‍ കവിതകളും കുറിപ്പുകളും മയില്പ്പീലികളും അവള് സൂക്ഷിച്ചുവെച്ചു. ബാല്യവും കൗമാരവും യൗവ്വനവും അവയില്‍ അക്ഷരരൂപം പൂണ്ടു. ദുഖവും വിഷാദവും സന്തോഷവും മയില്‍പീലികള്‍ക്കൊപ്പം മാനം കാണാതെ ആ വരികളില്‍ അവള് ഒളിച്ചുവെച്ചു....
കൂടുതല്‍ വായിക്കൂ...2010 ഫെബ്രുവരി 4, വ്യാഴാഴ്ച
2010 ഫെബ്രുവരി 2, ചൊവ്വാഴ്ച
മൌനം
മൌനം, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നാല്‍ കാണാം, മൌനം സംസാരിക്കുന്നത്, വാചാലമായി, ഹൃദയത്തിന്റെ ഭാഷയില്‍, ഹൃദയത്തിന്റെ സന്തോഷത്തെ കുറിച്ച്, അതിന്റെ വേദനയെ കുറിച്ച്, ആ മൌനത്തെ ആര്ക്കാനിഷ്ടപ്പെടതിരിക്കാന് പറ്റുക?
എനിക്കും ഇഷ്ടമാണ് അതിനെ... ജീവിത സഖിയെ പോലെ.....
എനിക്കും ഇഷ്ടമാണ് അതിനെ... ജീവിത സഖിയെ പോലെ.....
2010 ജനുവരി 29, വെള്ളിയാഴ്ച
തുടങട്ടെ...
തുഴയില്ലാതെ ഒഴുകുന്ന തോണി പോലെ ചക്രവാളത്തിന്റെ ഇരുള് വീണ വഴിയിലേക്ക് യാതൊരു ലക്ഷ്യവും ഇല്ലാതെ എന്റെ അനുവാദം പോലും ഇല്ലാതെ അകന്നു പോയിക്കൊണ്ടിരിക്കുന്ന മനസ്സുമായി ഈ എഴുത്തുകള്‍ ഇവിടെ തുടങ്ങട്ടെ... ഞാന്‍ എഴുതുന്ന വാക്കുകളില്‍ ഏതെങ്കിലും അറിയാതെ നിങ്ങളുമായി ബന്ധം കാണിക്കുന്നുവെങ്കില്‍ ക്ഷമിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

