2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച
എന്‍റെ മനസ്സിന്‍റെ സങ്കടം
ഞാന്‍ എന്നേക്കാള്‍ സ്നേഹിച്ച പലരും അവരവരുടെ ജീവിത വഴിയില്‍ വ്യപ്രുതരാവുമ്പോള്‍ എവിടെയോ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്ന പോലെ ഒരു തോന്നല്‍. അവരിലൂടെ ഞാന്‍ എന്നെ കൂടുതലായി സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ അവരില്ലാതെ എനിക്കെന്‍റെ ജീവിതത്തില്‍ അവരുടെ അകല്‍ച്ച ഒരു തീരാ നഷ്ടമായി തോന്നുന്നു. ആരും ആര്‍ക്കും വേണ്ടി അല്ലല്ലോ ജീവിക്കുന്നത്.... ഒരു യാത്രയില്‍ കണ്ടു മുട്ടിയ ചിലര്‍ നാമറിയാതെ നമ്മുടെ ഹൃദയത്തോട് അടുക്കുകുയും പിന്നെ തമ്മില്‍ കണ്ടതില്ലാത്ത ഭാവത്തില്‍ നടന്നകലുകയും ചെയ്യുമ്പോള്‍ എങ്ങും തൊടാതെ മനസ്സിനോട് ചോദിച്ചു പോകുന്നു "എന്തിന് വേണ്ടി ആയിരുന്നു ഇതൊക്കെ?". എന്നും കൂടെ ഉണ്ടാവും എന്നാ വിശ്വാസം മാറ്റിയെഴുതി കൊണ്ട് അകലങ്ങളിലേക്ക് നീങ്ങി പോകാന്‍ വേണ്ടിയോ? അതോ വീണ്ടും വരും എന്നാ വിശ്വാസത്തില്‍ ഉറച്ചു കൊണ്ട് കാത്തിരിക്കാന്‍ വേണ്ടിയോ....? രണ്ടിനായാലും എന്‍റെ ഹൃദയം തേങ്ങുന്നു ഇപ്പോഴത്തെ അകല്‍ച്ചയില്‍ മനം നൊന്ത്..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ