ഞാന്‍ അറിയാതെ, എങ്ങു നിന്നെന്നറിയാതെ, എന്തിനെന്നറിയാതെ എന്റെ മനസ്സില്‍ നാമ്പിട്ട വിഷാദത്തിന് കാരണം എന്തായിരിക്കും? എന്നോട് ചോദിക്കാതെ ഹൃദയം കൊണ്ട് എന്നെ ജീവന് തുല്യം സ്നേഹിച്ച ഒരാളുടെ അടക്കാനാവാത്ത വിങ്ങലിന്റെ കണങ്ങളാണോ എന്നില്‍ നിറയുന്ന നോവിന്നു കാരണം? ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ എപ്പോഴും അവള്‍ ഉണ്ടാവാറില്ലെങ്കിലും, എന്നും എന്നെ മാത്രം സ്വപ്നം കണ്ടു നടക്കുന്ന, എന്നെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ആ മനസ്സ് കാണാന്‍ എന്തേ എനിക്ക് സാധിക്കാത്തത്? എന്നെങ്കിലും ഒരുനാള്‍ എല്ല്ലാം നേരെയാവും എന്ന്‍ ചിന്തിക്കുന്നത് ശരിയാണോ? എനിക്കറിയില്ല.... കാരണം ഞാന്‍ കാണുന്നതെല്ല്ലാം എന്നെ കീഴടക്കുമ്പോള്‍, ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ നിര്‍വികാരനായി നോക്കി നില്‍ക്കാനേ എനിക്കാവുന്നുള്ളൂ, ഞാന്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍.......
2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച
2010, ഫെബ്രുവരി 20, ശനിയാഴ്‌ച
എന്റെ ഹൃദയത്തിന്....
അന്നൊക്കെ ഞാന്‍ കണ്ട കിനാവുകള്‍ക്ക് നിറം കുറവായിരുന്നു. ഉരുകുന്ന മരുഭുമിയിലെ ദൈവ സ്പര്‍ശമായ മരുപ്പച്ച കണക്കെ അവളെന്റെ ജീവിതത്തില്‍ തൂവെളിച്ചം തൂവി കടന്നു വന്നത് മുതല്‍ ഞാന്‍ അറിയാതെ എന്റെ സ്വപ്‌നങ്ങള്‍ അവളോടോത്തുള്ള ഉല്ലാസ യാത്രകളായി മാറി... കുറെയേറെ ചേര്‍ച്ചകളും അല്പമായ പോരായ്മകളും കൂടിക്കലര്‍ന്ന ആ നാളുകള്‍ ഒരു നീണ്ട സ്വപ്നമായി, മറക്കാത്ത ഓര്‍മകളായി എന്നും എന്റെ ഉള്ളിന്റെ ഉള്ളില്‍ നിലനില്‍ക്കും, അത്രയും സുന്ദരമായ നിമിഷങ്ങള്‍ എനിക്ക് നല്‍കിയ എന്റെ ഹൃദയമായ അവളെന്റെ കൂടെയില്ലെന്ന അടങ്ങാത്ത വേദനയോടെ.....
2010, ഫെബ്രുവരി 13, ശനിയാഴ്‌ച
സ്വപ്നം
എന്റെ ആത്മാവ് എന്നില്‍ നിന്ന്‍ ഇറങ്ങി അലയുന്ന വേളയില്‍ എപ്പോഴോ ഞാനൊരു സുന്ദര സ്വപ്നം കണ്ടു, ജീവിതത്തിന്റെ വഴിവിളക്കണഞ വീഥിയില്‍ മുഴുവന്‍ എന്നെ മാത്രം കാത്തിരിക്കുന്ന, തിളങ്ങാന്‍ വെമ്പുന്ന ഒരുപാട് നക്ഷത്രങ്ങളെ, അതിലൊന്നായിരുന്നു നീ... എനിക്കിഷ്ടപ്പെട്ട എന്റെ ജീവിതത്തിലെ തിളങ്ങുന്ന നക്ഷത്രം..
2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച
വിരഹം
എന്നും നിന്റെ കാതില്‍ മന്ത്രിക്കാന്‍ നീയും ഞാനും ആഗ്രഹിച്ച ആ മാധുര്യമുള്ള വരികള്‍ ഇന്നെന്റെ മനസ്സിലില്ല; നീ എന്നെ വിട്ട് അകലാന്‍ തുടങ്ങിയ നിമിഷം മുതല്‍ അവ എന്നെ ശപിച്ച് കൊണ്ട് ഹൃദയത്തില്‍ നിന്നും പടിയിറങ്ങി; നീ ഇല്ലാത്ത ലോകത്ത് അവരും വേണ്ടെന്ന ഉറച്ച തീരുമാനത്തില്‍: ഒരു നാള്‍ ഞാനും യാത്രയാവും; നീയില്ലാത്ത ലോകത്ത്, ആരോടും പറയാതെ, യാതൊരു പരാതിയും ഇല്ലാതെ, എന്നെന്നേക്കുമായി.......
2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച
ശൈന സക്കീറിന്റെ ഒരു കവിത...
പൊടിപിടിച്ച് ദ്രവിച്ചു തുടങ്ങിയ ഡയറികള്‍ക്കിടയില്‍ കവിതകളും കുറിപ്പുകളും മയില്‍പ്പീലികളും അവള്‍ സൂക്ഷിച്ചുവെച്ചു. ബാല്യവും കൗമാരവും യൗവ്വനവും അവയില്‍ അക്ഷരരൂപം പൂണ്ടു. ദുഖവും വിഷാദവും സന്തോഷവും മയില്‍പീലികള്‍ക്കൊപ്പം മാനം കാണാതെ ആ വരികളില്‍ അവള്‍ ഒളിച്ചുവെച്ചു....
കൂടുതല്‍ വായിക്കൂ...2010, ഫെബ്രുവരി 2, ചൊവ്വാഴ്ച
മൌനം
മൌനം, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നാല്‍ കാണാം, മൌനം സംസാരിക്കുന്നത്, വാചാലമായി, ഹൃദയത്തിന്റെ ഭാഷയില്‍, ഹൃദയത്തിന്റെ സന്തോഷത്തെ കുറിച്ച്, അതിന്റെ വേദനയെ കുറിച്ച്, ആ മൌനത്തെ ആര്‍ക്കാനിഷ്ടപ്പെടതിരിക്കാന്‍ പറ്റുക?
എനിക്കും ഇഷ്ടമാണ് അതിനെ... ജീവിത സഖിയെ പോലെ.....
എനിക്കും ഇഷ്ടമാണ് അതിനെ... ജീവിത സഖിയെ പോലെ.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)