2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

എന്‍റെ മനസ്സിന്‍റെ സങ്കടം

ഞാന്‍ എന്നേക്കാള്‍ സ്നേഹിച്ച പലരും അവരവരുടെ ജീവിത വഴിയില്‍ വ്യപ്രുതരാവുമ്പോള്‍ എവിടെയോ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്ന പോലെ ഒരു തോന്നല്‍. അവരിലൂടെ ഞാന്‍ എന്നെ കൂടുതലായി സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ അവരില്ലാതെ എനിക്കെന്‍റെ ജീവിതത്തില്‍ അവരുടെ അകല്‍ച്ച ഒരു തീരാ നഷ്ടമായി തോന്നുന്നു. ആരും ആര്‍ക്കും വേണ്ടി അല്ലല്ലോ ജീവിക്കുന്നത്.... ഒരു യാത്രയില്‍ കണ്ടു മുട്ടിയ ചിലര്‍ നാമറിയാതെ നമ്മുടെ ഹൃദയത്തോട് അടുക്കുകുയും പിന്നെ തമ്മില്‍ കണ്ടതില്ലാത്ത ഭാവത്തില്‍ നടന്നകലുകയും ചെയ്യുമ്പോള്‍ എങ്ങും തൊടാതെ മനസ്സിനോട് ചോദിച്ചു പോകുന്നു "എന്തിന് വേണ്ടി ആയിരുന്നു ഇതൊക്കെ?". എന്നും കൂടെ ഉണ്ടാവും എന്നാ വിശ്വാസം മാറ്റിയെഴുതി കൊണ്ട് അകലങ്ങളിലേക്ക് നീങ്ങി പോകാന്‍ വേണ്ടിയോ? അതോ വീണ്ടും വരും എന്നാ വിശ്വാസത്തില്‍ ഉറച്ചു കൊണ്ട് കാത്തിരിക്കാന്‍ വേണ്ടിയോ....? രണ്ടിനായാലും എന്‍റെ ഹൃദയം തേങ്ങുന്നു ഇപ്പോഴത്തെ അകല്‍ച്ചയില്‍ മനം നൊന്ത്..........

2010, ഏപ്രിൽ 29, വ്യാഴാഴ്‌ച

നമ്മള്‍ പോലും അറിയാതെ നമ്മുടെ മനസ്സ് ചിലപ്പോള്‍ ചിലതിനു വേണ്ടി ആഗ്രഹിക്കാറുണ്ട്... മനസ്സിന്റെ ആഗ്രഹാമാണല്ലോ എന്ന് കരുതി നമ്മള്‍ അതിന്‍ കുട്ടുനിള്‍ക്കും.. . പക്ഷേ ഒരുനാള്‍ നാം ആഗ്രഹിച്ചതൊന്നും നമുക്ക് സ്വന്തമല്ലെന്ന് മനസ്സ് തന്നെ നമ്മോട് പറയുമ്പോ.. നമ്മള്‍ ആഗ്രഹിച്ചതും സ്വന്തമെന്നു കരുതിയതും ഒക്കെ ആരുടെയോ ഒക്കെ ആയിരുന്നു എന്ന് മനസ്സിലാക്കുന്ന വേളയില്‍ മനസ്സ് തന്നെ തകര്‍ന്നു പോകുന്നു.. .. . സത്യത്തില്‍ എല്ലാം ഒരു മിഥ്യ.. . . ഒന്നും ആര്‍ക്കും സ്വന്തമാല്ലലോ. . .

2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

"ഇരുളില്‍ ഇരുന്നുകൊണ്ട് പ്രകാശത്തിനു വേണ്ടി രാത്രി കരയുമ്പോള്‍ അവളുടെ കണ്ണീര്‍ കണങ്ങള്‍ കവിതയായി ലോകത്തിന് തോന്നും".
- ലളിതാംബിക അന്തര്‍ജ്ജനം.

2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

അവള്‍ക്ക്.....

ഞാന്‍ അറിയാതെ, എങ്ങു നിന്നെന്നറിയാതെ, എന്തിനെന്നറിയാതെ എന്റെ മനസ്സില്‍ നാമ്പിട്ട വിഷാദത്തിന് കാരണം എന്തായിരിക്കും? എന്നോട് ചോദിക്കാതെ ഹൃദയം കൊണ്ട് എന്നെ ജീവന് തുല്യം സ്നേഹിച്ച ഒരാളുടെ അടക്കാനാവാത്ത വിങ്ങലിന്റെ കണങ്ങളാണോ എന്നില്‍ നിറയുന്ന നോവിന്നു കാരണം? ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ എപ്പോഴും അവള്‍ ഉണ്ടാവാറില്ലെങ്കിലും, എന്നും എന്നെ മാത്രം സ്വപ്നം കണ്ടു നടക്കുന്ന, എന്നെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മനസ്സ് കാണാന്‍ എന്തേ എനിക്ക് സാധിക്കാത്തത്? എന്നെങ്കിലും ഒരുനാള്‍ എല്ല്ലാം നേരെയാവും എന്ന്‍ ചിന്തിക്കുന്നത് ശരിയാണോ? എനിക്കറിയില്ല.... കാരണം ഞാന്‍ കാണുന്നതെല്ല്ലാം എന്നെ കീഴടക്കുമ്പോള്‍, ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ നിര്‍വികാരനായി നോക്കി നില്‍ക്കാനേ എനിക്കാവുന്നുള്ളൂ, ഞാന്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍.......

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

എന്റെ ഹൃദയത്തിന്‌....

അന്നൊക്കെ ഞാന്‍ കണ്ട കിനാവുകള്‍ക്ക് നിറം കുറവായിരുന്നു. ഉരുകുന്ന മരുഭുമിയിലെ ദൈവ സ്പര്‍ശമായ മരുപ്പച്ച കണക്കെ അവളെന്റെ ജീവിതത്തില്‍ തൂവെളിച്ചം തൂവി കടന്നു വന്നത് മുതല്‍ ഞാന്‍ അറിയാതെ എന്റെ സ്വപ്‌നങ്ങള്‍ അവളോടോത്തുള്ള ഉല്ലാസ യാത്രകളായി മാറി... കുറെയേറെ ചേര്‍ച്ചകളും അല്പമായ പോരായ്മകളും കൂടിക്കലര്‍ന്ന നാളുകള്‍ ഒരു നീണ്ട സ്വപ്നമായി, മറക്കാത്ത ഓര്‍മകളായി എന്നും എന്റെ ഉള്ളിന്റെ ഉള്ളില്‍ നിലനില്‍ക്കും, അത്രയും സുന്ദരമായ നിമിഷങ്ങള്‍ എനിക്ക് നല്‍കിയ എന്റെ ഹൃദയമായ അവളെന്റെ കൂടെയില്ലെന്ന അടങ്ങാത്ത വേദനയോടെ.....

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

സ്വപ്നം

എന്റെ ആത്മാവ് എന്നില്‍ നിന്ന്‍ ഇറങ്ങി അലയുന്ന വേളയില്‍ എപ്പോഴോ ഞാനൊരു സുന്ദര സ്വപ്നം കണ്ടു, ജീവിതത്തിന്റെ വഴിവിളക്കണഞ വീഥിയില്‍ മുഴുവന്‍ എന്നെ മാത്രം കാത്തിരിക്കുന്ന, തിളങ്ങാന്‍ വെമ്പുന്ന ഒരുപാട് നക്ഷത്രങ്ങളെ, അതിലൊന്നായിരുന്നു നീ... എനിക്കിഷ്ടപ്പെട്ട എന്റെ ജീവിതത്തിലെ തിളങ്ങുന്ന നക്ഷത്രം..

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

വിരഹം

എന്നും നിന്റെ കാതില്‍ മന്ത്രിക്കാന്‍ നീയും ഞാനും ആഗ്രഹിച്ച മാധുര്യമുള്ള വരികള്‍ ഇന്നെന്റെ മനസ്സിലില്ല; നീ എന്നെ വിട്ട് അകലാന്‍ തുടങ്ങിയ നിമിഷം മുതല്‍ അവ എന്നെ ശപിച്ച് കൊണ്ട് ഹൃദയത്തില്‍ നിന്നും പടിയിറങ്ങി; നീ ഇല്ലാത്ത ലോകത്ത് അവരും വേണ്ടെന്ന ഉറച്ച തീരുമാനത്തില്‍: ഒരു നാള്‍ ഞാനും യാത്രയാവും; നീയില്ലാത്ത ലോകത്ത്, ആരോടും പറയാതെ, യാതൊരു പരാതിയും ഇല്ലാതെ, എന്നെന്നേക്കുമായി.......